കടകളില്‍ കാരണമില്ലാതെ മൊബൈല്‍ നമ്പര്‍ നൽകേണ്ടതില്ല: രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് വാങ്ങാൻ പോയപ്പോൾ അവർ തന്‍റെ മൊബൈൽ നമ്പർ ചോദിച്ചു, എന്തുകൊണ്ടാണെന്ന് തിരിച്ചു ചോദിച്ചപ്പോൾ സുരക്ഷാ കാരണങ്ങളാലാണെന്നായിരുന്നു മറുപടി നൽകിയതെന്നും താക്കൂർ ട്വീറ്റ് ചെയ്തു. ച്യൂയിംഗ് ഗം വാങ്ങാതെയാണ് താൻ മടങ്ങിയതെന്നും ഠാക്കൂർ പറഞ്ഞു.