'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് സീറ്റില്ല, വൻ തിരക്ക്; പ്രദർശനത്തിനിടെ സംഘർഷം
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കത്തിൻ്റെ' പ്രദർശനത്തിനിടെ സംഘർഷം. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെയുടെ വേദികളിലൊന്നായ ടാഗോർ തിയേറ്ററിലാണ് സംഘർഷമുണ്ടായത്. റിസർവ് ചെയ്തവർക്ക് അടക്കം സീറ്റ് ലഭിക്കാഞ്ഞതോടെ ഡെലിഗേറ്റുകൾ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.