നികുതി നൽകുന്നവരുടെ മക്കൾക്ക് യാത്രാ ഇളവില്ല; പുതിയ മാർഗനിർദ്ദേശങ്ങളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇളവ് നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.