"ചെയ്ത വീഡിയോകൾ ഒന്നും കാണാനില്ല, താനറിയാതെ ലൈവ് പോയി"- മേതിൽ ദേവിക ഫേസ്ബുക്കിൽ.
താൻ ചെയ്ത വീഡിയോകൾ എല്ലാം ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രശസ്ത നർത്തകി മേതിൽ ദേവിക. അൽപ്പം മുമ്പ് ഫേസ്ബുക്കിൽ എഴുതിയ ചെറിയ കുറിപ്പിലാണ് പബ്ലിഷ് ചെയ്ത നൃത്ത വീഡിയോകൾ എല്ലാം നഷ്ടമായെന്ന് നർത്തകി പറയുന്നത്.
വീഡിയോകൾ കാണാനില്ല എന്നതു കൂടാതെ അൽപ്പ സമയം മുമ്പ് താൻ അറിയാതെ തൻ്റെ ലൈവ് പോയെന്നും ദേവിക പറയുന്നു. ഇതു സംബന്ധിച്ച എന്തെങ്കിലും മെസേജുകൾ കിട്ടുന്നവർ തന്നെ അറിയിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും തൻ്റെ പ്രൊഫൈലും പേജും അപകട ഭീഷണിയിൽ ആണെന്നും പോസ്റ്റിലുണ്ട്. രണ്ടര ലക്ഷത്തോളം പേരാണ് ഫേസ് ബുക്കിൽ മേതിൽ ദേവികയുടെ പേജ് പിന്തുടരുന്നത്. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിക്കുന്നത്. ലൈവ് പ്രോഗ്രാമിൻ്റെ നോട്ടിഫിക്കേഷൻ ലഭിച്ചതായി ഭൂരിഭാഗം പേരും കമൻ്റ് ചെയ്തിട്ടുണ്ട്.