ലോഗോയിൽ മാറ്റം വരുത്തി നോക്കിയ; മാറ്റം 60 വർഷത്തിനിടയിൽ ആദ്യമായി

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന 'നോക്കിയ' ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ അപ്ഡേറ്റുചെയ്ത ലോഗോയിൽ വ്യത്യസ്ത ഫോമുകൾ ഉപയോഗിച്ച് സൃഷ്ടിച്ച നോക്കിയ എന്ന വാക്കാണ് പ്രത്യക്ഷമാകുന്നത്. കൂടാതെ, പഴയ ലോഗോയുടെ നീല നിറം ഒഴികെ നിരവധി നിറങ്ങളാണ് പുതിയ ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. പ്രത്യേക കളർ സ്കീം ഇല്ലാതെ സാഹചര്യങ്ങൾക്കനുസരിച്ച് ലോഗോയിൽ ഉചിതമായ നിറം ഇടാനാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത്. നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗം ഏറ്റെടുത്തതിനു ശേഷം പെക്ക ലണ്ട്മാർക്ക് കമ്പനിയുടെ തന്ത്രത്തിൽ വരുത്തുന്ന മാറ്റത്തിന്‍റെ സൂചനയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റം. നോക്കിയ ഇപ്പോൾ ഒരു സ്മാർട്ട് ഫോൺ കമ്പനി മാത്രമല്ല, ഒരു ബിസിനസ് ടെക്നോളജി കമ്പനി ആണെന്ന് ലോഗോ മാറ്റത്തിനുള്ള വിശദീകരണമായി പെക്ക ലണ്ട്മാർക്ക് വ്യക്തമാക്കി.

Related Posts