ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര മാർഗങ്ങൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ളപ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ പോലും കൊവിഡിന്‍റെപുതിയ വകഭേദങ്ങൾ അണുബാധയ്ക്ക് കാരണമാകാം. കൊവിഡ്-19, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾ ലോകമെമ്പാടും വർദ്ധിച്ച് വരുന്ന ഈ സമയത്ത്, മരുന്നുകളുടെ ഉപയോഗമില്ലാതെഅവയെ ഏറ്റവും ഫലപ്രദമായി തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൊവിഡ് കേസുകൾവളരെ കുറവായ കാലമാണിത്. എന്നാൽ ഉത്സവ സീസണും പുതിയ വകഭേദങ്ങളും വരുന്നതോടെ കേസുകൾഉയരാൻ സാധ്യതയുണ്ട്. അതിനാൽ, വൈറസുകൾ മൂലമുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ സംബന്ധമായരോഗങ്ങളും തടയുന്നതിനാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  മാസ്ക്ഉപയോഗം, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമയും തുമ്മലും, വായുസഞ്ചാരമുള്ള മുറികൾ എന്നിവ പോലുള്ള ഔഷധേതര ഇടപെടലുകളിലൂടെ രോഗസാധ്യത വളരെയധികംകുറയ്ക്കാൻ കഴിയും. ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ കൊവിഡിന് സമാനമാണ്. പ്രായമായവരെയും മറ്റ്അനുബന്ധ രോഗങ്ങളുള്ളവരെയും ഇത് കൂടുതൽ ഗുരുതരമായി ബാധിക്കുന്നു. കൊവിഡ് മരണങ്ങളിലും ഇത്കാണാം. വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായസങ്കീർണതകളും മരണങ്ങളും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.

Related Posts