മിസൈലുകൾ വിക്ഷേപിച്ച് നോർത്ത് കൊറിയ; അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാൻ
ടോക്കിയോ: നോർത്ത് കൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. മിസൈൽ വിക്ഷേപണത്തെ തുടർന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജാപ്പനീസ് സർക്കാർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജാപ്പനീസ് സർക്കാർ മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ ജപ്പാനു മുകളിലൂടെ പോയതായി ജാപ്പനീസ് സർക്കാർ ആദ്യം പറഞ്ഞെങ്കിലും, റിപ്പോർട്ട് തെറ്റാണെന്ന് ജപ്പാൻ പിന്നീട് പറഞ്ഞു. ജപ്പാൻ കോസ്റ്റ് ഗാർഡ്, മിസൈലുകൾ പസഫിക് സമുദ്രത്തിൽ എവിടെയോ പതിച്ചതായി രാവിലെ 8.10ന് സ്ഥിരീകരിച്ചു.