അമേരിക്കൻ ദ്വീപിനെ ആക്രമിക്കാൻ ശേഷിയുള്ള ഹ്വാസോങ്-12 മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

പടിഞ്ഞാറൻ പസഫിക്കിലെ മൈക്രോനേഷ്യൻ ദ്വീപും അമേരിക്കൻ അധീനതയിലുള്ളതുമായ ഗുവാമിനെ ആക്രമിക്കാൻ ശേഷിയുള്ള ഹ്വാസോങ്-12 മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് ഹ്വാസോങ്-12.

2017-ന് ശേഷം ഇത്രയും ശക്തിമത്തായ ഒരു ആയുധം പരീക്ഷിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയൻ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ വാർത്ത തെക്കൻ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

അയൽ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി 'ഹൈയസ്റ്റ് ആംഗിൾ ലോഞ്ച് സിസ്റ്റം' ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും ബഹിരാകാശത്ത് വെച്ച് ഫോട്ടോയെടുക്കുന്ന ക്യാമറ വാർഹെഡിൽ ഉണ്ടായിരുന്നതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. പ്യോങ്‌യാങ്ങിന്റെ ജനുവരിയിലെ ഏഴാമത്തെ ആയുധ പരീക്ഷണമാണ് ഹ്വാസോങ്-12.

Related Posts