നോർത്ത് കൊറിയ, സൗത്ത് കൊറിയ സമാധാന ഉച്ചകോടിക്ക് കളമൊരുങ്ങുന്നു

പരസ്പര ബഹുമാനത്തോടെയുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് തങ്ങൾ ഒരുക്കമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി .

എതിരാളികൾ തമ്മിലുള്ള പരസ്പര ബഹുമാനം ഉറപ്പാക്കാനായാൽ മറ്റൊരു കൊറിയൻ ഉച്ചകോടി പരിഗണിക്കാൻ ഉത്തര കൊറിയ തയ്യാറാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനെ ഉദ്ധരിച്ച് നോർത്ത് കൊറിയൻ വാർത്താ ഏജൻസി കെ സി എൻ എ റിപ്പോർട്ട് ചെയ്തു.

കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഔപചാരിക ചർച്ചകൾ നടത്തുന്നതിന് മുമ്പ് തങ്ങളുടെ ശത്രുതാപരമായ നയവും ഇരട്ടത്താപ്പും ഉപേക്ഷിക്കണമെന്ന് ഉത്തര കൊറിയ അമേരിക്കയോടും ദക്ഷിണ കൊറിയയോടും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായം.

1950-53 ലെ കൊറിയൻ യുദ്ധം അവസാനിച്ചത് സമാധാന ഉടമ്പടിയല്ല, ആണവായുധവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള യു എൻ സേന സാങ്കേതികമായി ഉത്തര കൊറിയയുമായുള്ള യുദ്ധത്തിൽ തുടരുകയാണ്

"നിഷ്പക്ഷതയും പരസ്പരം ബഹുമാനിക്കുന്ന മനോഭാവവും നിലനിർത്തുമ്പോൾ മാത്രമേ വടക്കും തെക്കും തമ്മിൽ സുഗമമായ ധാരണയുണ്ടാകൂ എന്ന് ഞാൻ കരുതുന്നു," കിം യോ ജോങ് പറഞ്ഞു.

ക്രിയാത്മകമായ ചർച്ചകൾ കൊണ്ട് "വടക്ക്-തെക്ക് സംയുക്ത ലെയ്‌സൺ ഓഫീസും, വടക്ക്-തെക്ക് ഉച്ചകോടിയും പുനസ്ഥാപിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് അർത്ഥപൂർണ്ണവും വിജയകരവുമായ പരിഹാരത്തിനുള്ള അവസരം നൽകുമെന്നാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കി .

Related Posts