വിദ്യാഭ്യാസ ചെലവിന്‌പോലും പണം നല്‍കുന്നില്ല'; ബന്ധുക്കള്‍ക്കെതിരേ പരാതിയുമായി നശ്വ

പാചക വിദഗ്ദ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിന്റെ ഏക മകളാണ് നശ്വ നൗഷാദ് . ഷെഫ് നൗഷാദ് 2021 ഓഗസ്റ്റ് പതിനേഴിനാണ് അന്തരിച്ചത്. അസുഖ ബാധിനായി ആശുപത്രിയില്‍ കഴിയവേയായിരുന്നു അന്ത്യം. ഇതിന് രണ്ടാഴ്ച്ച മുമ്പ് ഭാര്യ ഷീബയും ലോകത്തോട് വിട പറഞ്ഞിരുന്നു. ഇതിനുശേഷം ബന്ധുക്കളുടെ സംരക്ഷണയിലാണ് നശ്വ നൗഷാദ് വളര്‍ന്നത്.

ഇപ്പോഴിതാ ബന്ധുക്കള്‍ക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥിനിയായ നശ്വ. തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നശ്വ ആരോപിക്കുന്നു. തനിക്ക് വിദ്യാഭ്യാസ ചെലവിന് പോലും പണം നല്‍കുന്നില്ലെന്നും അവര്‍ പറയുന്നു. ഇതിനൊപ്പം തിരുവല്ല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയുടെ കോപ്പിയും നശ്വ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ നിന്ന് എന്റെ ഗാര്‍ഡിയന്‍ഷിപ്പ് എടുത്ത് മാതാപിതാക്കളുടെ സ്വത്തുക്കളും കാറ്ററിങ് ബിസിനസും കൈയടക്കിവെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ എന്റെ ചെറിയ ആവശ്യങ്ങള്‍ക്ക്‌പോലും ഞാന്‍ എന്താണ് ചെയ്യേണ്ടേത്?എന്നെ സൗജന്യമായി പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്‌കൂളുകള്‍ കയറി ഇറങ്ങുന്നു. എന്നെ ഇങ്ങനെ വളര്‍ത്താനല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും ചെയ്തുപോലും അവര്‍ കച്ചവടം നടത്തുന്നു. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുക. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും നശ്വ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നശ്വയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതെ ഞാന്‍ അമ്പരന്ന് ഇരിക്കുകയാണ്!!
ഞാന്‍ നശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകള്‍..എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു…. എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്‍ മാമയുടെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനെസ്സും കയ്യടക്കി വെച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോള്‍ ഞാന്‍ ന്റെ ചെറിയ ആവിശ്യങ്ങള്‍ക്ക് പോലും എന്താണ് ചെയ്യേണ്ടത്?

ഹുസൈന്‍ മാമ ഗാര്‍ഡിയന്‍ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താല്‍ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്… കാറ്ററിങ്ങില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്‌കൂള്‍ ചിലവുകള്‍ നോക്കുമ്പോള്‍..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്‌കൂളില്‍ കേറി ഇറങ്ങുന്നു. ഇങ്ങനെ വളര്‍ത്താന്‍ അല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്…

ഇവര്‍ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയില്‍ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.. എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവര്‍ കച്ചവടം നടത്തുന്നു..
എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം… അതുകൊണ്ട് ഇവര്‍ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാന്‍ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്… ഇന്‍ശാ അള്ളാ..എനിക്ക് നീതികിട്ടും..

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോള്‍(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവില്‍ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷന്‍ ചെയ്യുന്ന പരിപാടിയില്‍ ആണിപ്പോള്‍, ഇപ്പോള്‍ എല്ലാം കയ്യടക്കാന്‍ ആളുകളെ വിളിച്ച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താല്‍ നടക്കും എന്ന മോഹം വേണ്ട! എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ല…

Related Posts