ആത്മഹത്യയല്ല, കൊലപാതകം; നയന സൂര്യന്‍റെ മരണത്തിൽ ഫോറൻസിക് സർജൻ്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി ഫോറൻസിക് സർജൻ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതല്ലെന്നും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ.ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സർജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശനിയാഴ്ചയാണ് വിളിപ്പിച്ചത്. നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു നൽകിയതെന്നാണ് സൂചന. അന്ന് കേസ് അന്വേഷിച്ച പോലീസ് രേഖപ്പെടുത്തിയ മൊഴി താൻ പറഞ്ഞതല്ലെന്നും അവർ പറഞ്ഞു. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയും തിരിച്ചറിഞ്ഞതിനാലും കൊലപാതകത്തിന്‍റെ സൂചന ലഭിച്ചതിനാലും താൻ മരണം നടന്ന സ്ഥലം സന്ദർശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.



Related Posts