ജോക്കോവിച്ച് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍
ന്യൂയോർക്ക്: സെർബിയയുടെ നൊവാക് ജോക്കോവിച്ച് യു എസ് ഓപ്പണിന്റെ ക്വാർട്ടറിൽ. മേജർ ടൂർണമെന്റുകളിൽ ഈ വർഷത്തെ തുടർച്ചയായ 25-ാം ജയത്തോടെയാണ് ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നത്.
അമേരിക്കയുടെ ജെൻസൺ ബ്രൂക്ക്സ്ബൈക്കെതിരേ നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോയുടെ വിജയം. സ്കോർ: 1-6, 6-3, 6-2, 6-2. ജെൻസൺ ബ്രൂക്ക്സ്ബൈയുടെ തോൽവിയോടെ യു എസ് ഓപ്പണിൽ നിന്ന് അവസാന അമേരിക്കൻ താരവും പുറത്തായി.
1880-ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരങ്ങളാരും തന്നെ ക്വാർട്ടർ ഫൈനലിലെത്താതിരിക്കുന്നത്. ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.