നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യുണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സാമൂഹ്യപ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ അർച്ചന, ഡോ. ഫെബിൻ, ഡോ. നൗഫൽ, സയന്റിഫിക് അസിസ്റ്റന്റ് ഷൈല എന്നിവരുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടന്നത്. മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് അധികൃതർ അറിയിച്ചു. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഡോ. മാഹിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജയാബിനി ജി എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ഷൈജ ഇ ബി, സന്ധ്യ എം ആർ തുടങ്ങിയവരും മുഴുവൻ എൻ എസ് എസ് വളണ്ടിയേഴ്സും ക്യാമ്പിൽ പങ്കെടുത്തു. 110 പേർ രക്തം ദാനം ചെയ്തു.

nattika 1.jpeg

Related Posts