എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

വിജയരാഘവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) യൂണിറ്റിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ അനാവരണവും എം എല്‍ എ നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സംസ്ഥാന ഉപദേശക സമിതി അംഗം കരീം വി എം എന്‍ എസ് എസ് സന്ദേശം നല്‍കി. എന്‍ എസ് എസ് ജില്ലാ ഓര്‍ഡിനേറ്റര്‍ എം വി പ്രതീഷ് പദ്ധതി വിശദീകരണം നടത്തി.
പ്രിന്‍സിപ്പല്‍ പി കെ സുമ ടീച്ചര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി സി ബാബു മാസ്റ്റര്‍, എന്‍ എസ് എസ് ചാലക്കുടി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ ആര്‍ ദേവദാസ്, പ്രോഗ്രാം ഓഫീസര്‍ വിജീഷ് ലാല്‍, കൗണ്‍സിലര്‍ ഷിബു വാലപ്പന്‍, പി ടി എ ഭാരവാഹികളായ ജോഫിന്‍ജോസ്, സുനില്‍കുമാര്‍, വേലായുധന്‍, എ ടി ജോസ് മാസ്റ്റര്‍, എച്ച് എം ഇന്‍ ചാര്‍ജ് ബിന്ദു ടീച്ചര്‍, വിബി ടീച്ചര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ സേതുലക്ഷ്മി, അനുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.