സംസ്ഥാനത്ത് ലോക് ഡൗൺ നീട്ടി വെച്ച സാഹചര്യത്തിൽ ദേശീയ സാമ്പിൾ സർവേകൾക്കായുള്ള ഗൃഹസന്ദർശനം ഉടൻ പുനരാരംഭിക്കില്ല.
ദേശീയ സാമ്പിൾ സർവേകൾ ഉടൻ പുനരാരംഭിയ്ക്കില്ല.
ദേശീയതലത്തിൽ കൊവിഡ് വ്യാപനം കുറവുള്ള സ്ഥലങ്ങളിൽ സർവേ പുനരാരംഭിക്കാൻ അനുമതിയായെങ്കിലും സംസ്ഥാനത്ത് ഇക്കാര്യം സംസ്ഥാന ഗവൺമെന്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിർദ്ദേശത്തോടും സഹകരണത്തോടും മാത്രമേ തുടങ്ങുകയുള്ളൂ. എന്നാൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെലിഫോൺ, ഇമെയിൽ ഇന്റർനെറ്റ് മുഖേന നടത്തുന്ന വിവരശേഖരണം മുടക്കമില്ലാതെ തുടരുന്നുണ്ട്. ഉടൻ ഫീൽഡ് വർക്കുകൾ തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ടെലിഫോണിലൂടെയുള്ള വിവരശേഖരണത്തിനായി കൂടുതൽ എന്യൂമറേറ്റർമാരെ ചുമതലപ്പെടുത്തും. വിവരശേഖരണത്തിനോ ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനുള്ള പരിശോധനയ്ക്കോ ആയി ടെലിഫോണിലൂടെയോ ഇ മെയിൽ മുഖേനയോ ബന്ധപ്പെടുന്ന എന്യൂമറേറ്റർമാർക്കും ഓഫീസർമാർക്കും കൃത്യമായ വിവരം നൽകണം.