നഗ്നഫോട്ടോഷൂട്ട്; ചോദ്യം ചെയ്യലിന് ഹാജരാകാൻ രൺവീർ സിങ്ങിന് നോട്ടീസ്
നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ നടൻ രൺവീർ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. പൊലീസ് നേരിട്ട് നടന്‍റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് താരത്തിനെതിരെ പരാതി നൽകിയത്. രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ടും തുടർന്ന് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്‍റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.