വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപകന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അത്തോളിയിലെ ഹൈസ്കൂൾ അധ്യാപകനായ വി കെ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്. അധ്യാപകൻ നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രധാനാധ്യാപിക പരാതി അത്തോളി പൊലീസിന് കൈമാറി. മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പൊലീസ് കേസെടുത്തതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി അധ്യാപകൻ കോടതിയെ സമീപിക്കുകയായിരുന്നു.