ഭൂമിയിലെ മാലാഖമാർക്ക് ആദരവ്
മഹാമാരിക്കെതിരെ മുൻ നിര പടയാളികളായി മാറിയ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും ആരോഗ്യ പ്രവർത്തകർക്കും കാമധേനു ക്ഷീരസംഘം നാടിൻ്റെ ആദരവ് സമർപ്പിച്ചു.
സെപ്തംബർ 29 ബുധൻ 2 മണിക്ക് വലപ്പാട് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . K.C. പ്രസാദ് മൊമെൻ്റോ നൽകിആദരിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഷൈൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മണിലാൽ, അജയഘോഷ് ആശുപത്രി സൂപ്രണ്ട് ഡോ: നസീമ ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, ശ്രീ. മുജീബ്, മറ്റു ആശുപത്രി ജീവനക്കാർ, ആശാ വർക്കർമാർ, കാമധേനു സംഘം പ്രസിഡണ്ട് ജാൻസി തിലകൻ സെക്രട്ടറി ഹനീഷ് കുമാർ, ടെസ്റ്റർ ദീപ്തി സുമേഷ്എന്നിവർ പങ്കെടുത്തു.