നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്സ്; ആദ്യഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 18 നകം ഓൺലൈനായോ വെബ്‌സൈറ്റിൽനിന്ന് പ്രിന്റൗട്ടെടുത്ത ഫീ പേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കിയോ ഫീസ് അടയ്ക്കണം. അലോട്ട്മെന്‍റ് ലഭിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തവർ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കേണ്ടതില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് ഓപ്ഷനുകൾ നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്‍റ് നഷ്ടമാകും. തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ അവരുടെ ഓപ്ഷനുകൾ പരിഗണിക്കില്ല. ഫീസ് അടച്ചവർക്ക് കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്‍റിനുള്ള ഓപ്ഷൻ പുനഃക്രമീകരിക്കുന്നത് 18ന് വൈകുന്നേരം 5 മണി വരെ. വിവരങ്ങൾക്ക്: 04712560363, 64.