ജന്മദിനത്തിൽ ഭാര്യ മിഷേലിന് ഒബാമയുടെ പ്രണയ ചുംബനം
58-ാം ജന്മദിനത്തിൽ ഭാര്യ മിഷേലിന് ആശംസകൾ നേർന്ന് അമേരിക്കൻ മുൻ പ്രസിഡണ്ട് ബരാക് ഒബാമ ട്വീറ്റ് ചെയ്ത ചിത്രം ഇൻ്റർനെറ്റിൽ വൈറലായി. മിഷേൽ തൻ്റെ പ്രണയിനിയും പങ്കാളിയും ഏറ്റവും അടുത്ത സുഹൃത്തുമാണെന്ന വാക്കുകളോടെ ഭാര്യയെ പ്രണയപൂർവം ചുംബിക്കുന്ന ഒബാമയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
മിഷേലും ബരാക്കും ബാൽക്കണിയിൽ നിൽക്കുന്ന ചിത്രമാണ് ഒബാമ പങ്കുവെച്ചത്. കടലിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ സൂര്യാസ്തമയ വേളയിലാണ് ചിത്രം ക്ലിക് ചെയ്തിരിക്കുന്നത്. ബ്രൗൺ ടോപ്പാണ് മിഷേൽ ധരിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഒരു ബട്ടൺ-ഡൗണിലാണ് ഒബാമയുള്ളത്.
പിറന്നാൾ കേക്കിന് മുന്നിൽ നിന്ന് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു റീൽ പോസ്റ്റ് ചെയ്തുകൊണ്ട് മിഷേലും തൻ്റെ ജന്മദിന ആഘോഷങ്ങളുടെ ഒരു സ്നീക് പീക്ക് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സ്റ്റീവി വണ്ടറിന്റെ മനോഹരമായ ഹാപ്പി ബെർത്ഡേ ഗാനമാണ് റീൽസിനായി ഉപയോഗിച്ചിരിക്കുന്നത്.