തൃശ്ശൂർ പഴുവിൽ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു.

മസ്കത്ത്: തൃശ്ശൂർ പഴുവിൽ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഇബ്രാഹിം (47) ഒമാനിലെ ഗോബ്രയിൽ കുഴഞ്ഞു വീണ് മരിച്ചു. ഗോബ്രയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.

മാതാവ്: ഖദീജ കുട്ടി, ഭാര്യ: ഷാജിത, മക്കൾ: ആഷിക്, ഷഹബാസ്.

Related Posts