ഇക്കൊല്ലത്തെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്
By NewsDesk

മഹാകവി ജി ശങ്കരകുറുപ്പിൻ്റെ സ്‌മരണാർഥം ഗുരുവായൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിൻ്റെ 'ബുധിനി' എന്ന നോവലിന്. മുപ്പതിനായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി ശങ്കരകുറുപ്പിൻ്റെ നാല്പത്തിനാലാമത് ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടർ എം ലീലാവതി പുരസ്‌കാരം നൽകും.