ഏകദിന ലോകകപ്പ് ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ; ലിസ്റ്റിൽ 12 വേദികൾ
ന്യൂഡൽഹി: 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണ് ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. 46 ദിവസം നീളുന്ന ലോകകപ്പിൽ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നിവയാണ് മറ്റ് വേദികൾ. ഒരു പ്രമുഖ ക്രിക്കറ്റ് പോർട്ടലിന്‍റെ റിപ്പോർട്ട് പ്രകാരം ഫൈനലിന്‍റെ വേദി മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് മൊഹാലിയും നാഗ്പൂരും പട്ടികയിൽ നിന്ന് പുറത്തായി.