ഒഡീഷ സർക്കാറിന്റെ വിവാഹ സമ്മാനം ഗർഭനിരോധന ഉറയും ഗുളികയും

ഭുവനേശ്വർ: പുതുതായി വിവാഹിതരായ ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനങ്ങളല്ല, മറിച്ച് കൗതുകകരമായ സമ്മാനങ്ങളാണ് നൽകുന്നത്. നവദമ്പതികൾക്ക് കോണ്ടവും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് സർക്കാർ നൽകുന്നത്. 'മിഷൻ പരിവാർ വികാസ്' എന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവാഹ സമ്മാനങ്ങൾ നൽകുന്നത്. 'നയി പാഹൽ', 'നബദമ്പതി' എന്നീ പേരുകളിലുള്ള കിറ്റുകൾ ആശാ വർക്കർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം കുടുംബാസൂത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിവരിക്കുന്ന കുറിപ്പുകളും ലഘുപത്രികകളും നൽകുന്നു. സുരക്ഷിതമായ ലൈംഗികത, ഗർഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ ഉപദേശങ്ങളും ഇതിൽ ഉൾപ്പെടും. അവബോധം സൃഷ്ടിക്കുകയാണ് സമ്മാനത്തിന്‍റെ ലക്ഷ്യം. ഗിഫ്റ്റ് കിറ്റിൽ രണ്ട് ടവൽ, ഒരു നഖം വെട്ടി, കണ്ണാടി, ചീപ്പ്, തൂവാല എന്നിവയും ഉണ്ട്. ഇതോടൊപ്പമാണ് കോണ്ടം, ഗുളിക, വിവാഹ രജിസ്ട്രേഷൻ ഫോം എന്നിവയുമാണ് ഉളളത്.

Related Posts