ചേർപ്പ് ഗവൺമെന്റ് ഐ ടി ഐ -യിൽ ഭരണഭാഷാവാരാഘോഷം

ചേർപ്പ് : ഗവൺമെന്റ് ഐ ടി ഐ ചേർപ്പ് ഭരണഭാഷാവാരാഘോഷം സംഘടിപ്പിച്ചു . പ്രിൻസിപ്പൽ ജയകുമാർ വി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാതൃഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജി എച്ച് എസ് എസ് പെരിങ്ങോട്ടുകര മലയാളം അദ്ധ്യാപകൻ ഡോ. ഷാൻ പി എ മുഖ്യ പ്രഭാഷണം നടത്തി. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നവംബർ 1 മുതല്‍ 7 വരെ ട്രെയിനികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഐ ടി ഐ ചേർപ്പ് ലഹരി വിരുദ്ധ പ്രചാരണ റാലിയും മനുഷ്യ ശൃഖലയും സംഘടിപ്പിച്ചു . ലഹരി വിരുദ്ധ പ്രചാരണ റാലി ഐ ടി ഐ- ഇല്‍ നിന്നും ആരംഭിച്ചു ഗായത്രി സ്റ്റോപ്പില്‍ സമാപിച്ചു. റാലിയിലൂം മനുഷ്യ ശൃഖലയിലും ഐ ടി ഐ ജീവനക്കാരും ട്രെയിനികളും പങ്കെടുത്തു. പ്രിൻസിപ്പൽ ജയകുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

Related Posts