സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചു; 6.72 ലക്ഷം പിഴ
കെഎസ്ഇബിയിലെ സമര നേതാവിന് പിഴ ചുമത്തി ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് ലക്ഷങ്ങൾ പിഴ ചുമത്തിയത്. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിയുടെ സ്റ്റാഫായിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചു എന്നതാണ് നടപടിക്ക് കാരണം. 6,72,560 രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍, കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്റും ജീവനക്കാരും സമവായ ചര്‍ച്ചകള്‍ നടന്നതിന് ശേഷവും പ്രതികാര നടപടി എന്ന് ഉത്തരവിനെ വിലയിരുത്താനാവില്ലെന്നും വാദമുണ്ട്.