ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മദിനം ആഘോഷിച്ചു
കുവൈറ്റ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മദിനം ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ ഐ സി സി ഓഫീസിൽ ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്‌ഘാടനം ഒ ഐ സി സി കുവൈറ്റ് ആക്ടിങ്ങ് പ്രസിഡണ്ട് എബി വരിക്കാട് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ടും തൃക്കാക്കര എം എൽ എ യുമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഓൺലൈനായി യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു, തുടർന്ന് കോൺഗ്രസിന്റെ 137 ആം ജന്മദിനത്തോട് അനുബന്ധിച്ചു എ ഐ സി സി യുടെ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി.
ഒ ഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, വിപിൻ മാങ്ങാട്ട്, അലക്സ് മാനന്തവാടി, ബാത്തർ വൈക്കം, ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ സംസാരിച്ചു. സമദ്കൊട്ടോടി, സുജിത് ലാൽ, മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു.