ഒ ഐ സി സി കുവൈറ്റ് - യൂത്ത് വിങ് - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരുനൂറ്റി അമ്പതോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു

കുവൈറ്റ് : ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങും ഫഹാഹീൽ മെഡ്‌ മെഡിക്കൽ കെയറും സംയുക്തമായി മെഡെക്സ് ക്ലിനിക്കിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഇരുനൂറ്റി അമ്പതോളം പേർ പങ്കെടുത്തു .യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി ആക്ടിങ് പ്രസിഡണ്ട് എബി വാരിക്കാട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മെഡ്‌ മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി,ഡോക്ടർ അഹമ്മദ് , ബി സ് പിള്ളൈ ,വർഗീസ് ജോസഫ് മാരാമൺ ,ഹമീദ് കേളോത് ,രാജീവ് നാടുവിലേമുറി ,ഇസ്മായിൽ മലപ്പുറം ,ഷാനവാസ് തൃശൂർ, ഇലിയാസ് പൊതുവാച്ചേരി ,അരുൺ ,ഹസീബ് ,അജ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .യൂത്ത് വിങ് വൈസ് പ്രെസിഡന്റുമാരായ ഷബീർ കൊയിലാണ്ടി ,ഷോബിൻ സണ്ണി എന്നിവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി . ഒ ഐ സി സി യൂത്ത് വിങ് വൈസ് പ്രസിഡണ്ട് ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് വിങ് ട്രെഷറർ ബൈജു പോൾ നന്ദി പറഞ്ഞു .

Related Posts