ഒ ഐ സി സി കുവൈറ്റ് ഗാന്ധിജയന്തി ആഘോഷിച്ചു


കുവൈറ്റ് : മഹാത്‌മാ ഗാന്ധിയുടെ 153-ആമത് ജന്മ വാർഷിക ദിനത്തോട് അനുബന്ധിച്ച് ഒ ഐ സി സി കുവൈറ്റ് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ഒ ഐ സി സി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ നാനാ തുറയിലുള്ള നിരവധി പേർ പങ്കെടുത്തു. ആക്ടിങ് പ്രസിഡണ്ട് സാമുവേൽ ചാക്കോ കാട്ടൂർകളീക്കൽ അധ്യക്ഷത വഹിച്ചു. സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ജീവിതം തന്നെ ഒരു സന്ദേശമായി സമൂഹത്തിനു പകർന്നു നൽകിയ മഹാത്മജിയുടെ സന്ദേശങ്ങൾ എന്നും ലോകത്തിന് മാർഗദർശകമായിരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒ ഐ സി സി കുവൈറ്റ് ജനറൽ സെക്രട്ടറി ബി എസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രാജീവ് നടുവിലേ മുറി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ഒ ഐ സി സി കുവൈറ്റ് നേതാക്കൾ ആയ വർഗീസ് മാരാമൺ, ജോയി കരിവാളുർ,റോയ് കൈതവന, റിഷി ജേക്കബ്, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, ബത്താർ വൈക്കം, ജോബിൻ ജോസ്, ഷോബിൻ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മഹാത്‌മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി
