പ്രതാപ വർമ്മ തമ്പാന്റെ ആകസ്മിക നിര്യാണത്തിൽ ഓ ഐ സി സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ എം എൽ എയും ആയിരുന്ന പ്രതാപ വർമ്മ തമ്പാന്റെ ആകസ്മിക നിര്യാണത്തിൽ ഓവർസിസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ആദർശ ധീരനും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന മഹത്തായൊരു നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത് എന്ന് ഓ ഐ സി സി കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. ആക്റ്റിംഗ് പ്രസിഡണ്ട് എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ സ്വാഗതവും ട്രഷറാർ രാജിവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. നാഷണൽ കമ്മറ്റി ഭാരവാഹികളും, ജില്ലാ കമ്മിറ്റി , പോഷക സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു .