കാരുണ്യ സ്പർശം പദ്ധതിയും, മെഡിക്കൽ ക്യാമ്പുമായി ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി

കുവൈറ്റ് : കണ്ണൂർ ജില്ലയിലെ അശരണർക്ക് സ്വാന്തനമേകാൻ ഒ ഐ സി സി കുവൈറ്റ്, കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച കാരുണ്യ സ്പർശം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും, ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നവംബർ അഞ്ചാം തീയ്യതി സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ രജിസ്‌ട്രേഷനും ആരംഭിച്ചു .

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട്‌ അനുബന്ധിച്ച് ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നവംബർ അഞ്ചിനു സാൽമിയ മെട്രോ സ്പെഷലൈസ്ഡ്‌ മെഡിക്കൽ സെന്ററിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനം ചെയ്തു . ചടങ്ങിൽ ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങരയിൽ നിന്നും മെട്രോ ഗ്രൂപ്പ്‌ ചെയർമാൻ ഹംസ പയ്യന്നൂർ ഫ്ലെയർ സ്വീകരിച്ചു . ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സിദ്ധിക്ക്‌ അപ്പക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വർഗ്ഗീസ്‌ പുതുക്കുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു . ഹംസ പയ്യന്നൂർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, എം എ നിസാം, ലിപിൻ മുഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു .ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രറട്ടറി ഷോബിൻ സണ്ണി സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

Related Posts