ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണം നടത്തി

കോൺഗ്രസിന്റെ സമുന്നത നേതാവ് സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. നഷ്ടമായത് പാർട്ടിക്ക് വേണ്ടി സ്വന്തം കിടപ്പാടം വരെ വിറ്റ നേതാവിനെ ആണെന്ന് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അബ്ബാസിയ ഒ ഐ സി സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഒ ഐ സി സി കുവൈറ്റ് വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു .കോൺഗ്രസിന് വേണ്ടി ജീവിച്ചു മരിച്ച നേതാവായിരുന്നു സതീശൻ പാച്ചേനി എന്ന് അദ്ദേഹം അനുസ്മരിച്ചു .ഒഐസിസി കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇലിയാസ് പൊതുവാച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി നേതാക്കന്മാരായ ബിനു ചേമ്പാലയം ,മനോജ് ചണ്ണപ്പേട്ട ,ബത്താർ വൈക്കം ,ജോബി ആലക്കോട്, ഇബ്രാഹിം പി കെ, അഖിലേഷ് മാലൂർ, സജി മണ്ഡലത്തിൽ, അലക്സ് മാനന്തവാടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കുവൈറ്റിലുള്ള കണ്ണൂർ നിവാസികളായ ധാരാളം കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു .ശരൺ കോമത്ത് അനുശോചന പ്രമേയം വായിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും, ട്രെഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

Related Posts