ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 100 - ഇൽ ഏറെ പേർ പങ്കെടുത്തു . അദാൻ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടി ഒ ഐ സി സി കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു .
കാസറഗോഡ് ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാമുവൽ ചാക്കോ , ബി എസ് പിള്ള,വർഗീസ് മാരാമൺ,ജോയ്‌ജോൺ , ജോയ് കരുവാളൂർ കൃഷ്ണൻ കടലുണ്ടി,ഷംസു താമരക്കുളം, ഹമീദ് കേളോത്ത്,ജോബിൻ ജോസ്,ഇല്യാസ് പുതുവാച്ചേരി, മനോജ് മാവേലിക്കര ബിഡികെ, ഒഐസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പുഷ്പരാജൻ ഒ വി, നാസർ ചുള്ളിക്കര, സുരേന്ദ്രൻ മുങ്ങത് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വച്ച് കോവിഡ് മുന്നണി പോരാളികളായ ബ്ലഡ് ബാങ്ക് ജീവനക്കാരെയും, കുവൈറ്റ് ബ്ലഡ് ബാങ്കിനെയും OICC ആദരിച്ചു.
ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള ബിഡികെയുടെ ഉപഹാരം BDK കോർഡിനേറ്റർ നളിനാക്ഷൻ ഒളവറ OICC ഭാരവാഹികൾക്ക് കൈമാറി. നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ നേതൃത്വം നൽകിയ യോഗത്തിൽ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും, BDK കോർഡിനേറ്റർ ലിനി ജയൻ നന്ദിയും പ്രകാശിപ്പിച്ചു
ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് BDK കോർഡിനേറ്റർ ജിതിൻ ജോസ്, ഒഐസിസി കാസറഗോഡ് ഭാരവാഹികളായ സുരേന്ദ്ര മോഹൻ, രാജേഷ് വല്ല്യോട്ട് , മനോജ്, നൗഷാദ് തിടിൽ, സമദ് കൊട്ടോടി, ഇബ്രാഹിം കൊട്ടോടി, ജെസ്സിൻ പതിക്കൽ, ഇന്ദിര സുരേന്ദ്രൻ, ശില്പ രാജേഷ്, സ്മിത രാമകൃഷ്ണൻ, ശാലിനി സുരേന്ദ്രൻ,അനിൽ കുമാർ,സ്മിതേഷ് കെ വി, ഇക്ബാൽ മെട്ടമ്മൽ, ശരത് കല്ലിങ്കൽ, സുമേഷ് രാജ് , ബാബു പാവൂർവീട്ടിൽ, ഷൈൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.