സതീശൻ പാച്ചേനിയുടെ ഓർമ്മയിൽ നിറഞ്ഞ് ഒ ഐ സി സി കുവൈറ്റ് 'മലയാളോത്സവം'

സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു

AL ANSARI TOP BANNER FINAL.png

കുവൈറ്റ്: അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 'സതീശൻ പാച്ചേനി നഗർ' എന്ന് നാമകരണം ചെയ്ത ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒ ഐ സി സി കുവൈറ്റ് മലയാളോത്സവം എന്ന പേരിൽ സംഘടിപ്പിച്ച ഓണം 2022 നടന്നു. ഒന്നര മാസത്തെ മുന്നൊരുക്കങ്ങളും ആവേശത്തിനുമൊപ്പം ഓണത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി ഒഐസിസി സംഘടിപ്പിച്ച പരിപാടി സംഘാടന മികവും , അച്ചടക്കവും കൊണ്ട് ശ്രദ്ധേയമായി. യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും സംവാദ രംഗത്തെ കോൺഗ്രസ്സിന്റെ മുന്നണി പോരാളിയുമായ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ' ഭാരതത്തിന്റെ മതേതര മനസ്സിന് വെളിച്ചം നൽകുന്ന പ്രസ്ഥാനമായി കോൺഗ്രസ്സ് എന്നും ഉണ്ടാവുമെന്നും കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആപ്ത വാക്യവുമായെ മുന്നോട്ടു പോകാൻ കഴിയൂ ' എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡണ്ട് എബി വാരികാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ബി എസ് പിള്ള സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ജോർജ് തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ആരോഗ്യ കാരണങ്ങളാൽ ചടങ്ങിൽ സംബന്ധിക്കാൻ കഴിയാതിരുന്ന ഒ ഐ സി സി പ്രസിഡണ്ട് വര്ഗീസ് പുതുക്കുളങ്ങര വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.

var.jpg

കൊവിഡിന്റെ രൂക്ഷത അനുഭവിച്ച സമയത്ത് സേവന പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്ന ഒ ഐ സി സി കുവൈറ്റ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ കൊല്ലം ഷാഫി, കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ, മാധ്യമ പ്രവർത്തകർ, സംരംഭകർ തുടങ്ങി വലിയൊരു സദസ്സാണ് പരിപാടിയിൽ പങ്കെടുത്തത് . സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഴുദിന പരിപാടിയിൽ ജില്ലാ കമ്മറ്റികൾ, പോഷക സംഘടനാ കമ്മിറ്റികളും സജീവ ഭാഗധേയത്വം വഹിച്ചു . വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, രാജീവ്‌ നെടുവിലെമുറി, നിസ്സാം, റോയ് കൈതവന, ജോയ് കരുവാളൂർ, റിഷി ജേക്കബ്, ജോബിൻ ജോസ്, സജി മഠത്തിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. ഫിലിപ്പ്, നിഷ മനോജ്‌ എന്നിവർ അവതാരകരായിരുന്നു.

രാമകൃഷ്ണൻ കല്ലാർ, സൂരജ് കണ്ണൻ ജോബിൻ ജോസ്, അനൂപ് കോട്ടയം, അക്ബർ വയനാട്, വിപിൻ മങ്ങാട്ട്, കൃഷ്ണൻ കടലുണ്ടി, ബത്താർ വൈക്കം, അൽ അമീൻ, വിധുകുമാർ, ബിനോയ്‌ ചന്ദ്രൻ, ശിവൻ കുട്ടി, ജലിൻ തൃപ്രയാർ, റസാഖ് ചെറുത്തുരുത്തി, ഷംസു കോഴിക്കോട്, മനോജ്‌ റോയ്, ഷംസു താമരക്കുളം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ സബ്കമ്മറ്റികളായ സ്റ്റേജ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി, ഫുഡ്‌ കമ്മിറ്റി, വോളന്റീർ കമ്മിറ്റി , ട്രാൻസ്‌പോർട്ടഷൻ കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, പുബ്ലിസിറ്റി കമ്മറ്റി എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ഏകോപിപ്പിച്ചത് കലാപരിപാടികളായ തിരുവാതിര, ശിവ ഗംഗ, ഡികെ ഡാൻസ് പെർഫോമൻസ്, കോൽക്കളി, വഞ്ചിപ്പാട്ട്, ചെണ്ട, ഫ്യൂഷൻ ഡാൻസ്, പാട്ടുകൾ എന്നിവ ആകർഷകമായി . സ്ലാനിയ പെയ്റ്റോൺ, റോമ സിനിജിത് എന്നിവർ പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചു.

Al Ansari_Kuwait.jpg

Related Posts