ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ആചരിച്ച് ഒ ഐ സി സി കുവൈറ്റ്

കുവൈറ്റ് : ഒ ഐ സി സി കുവൈറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 -മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ മലപ്പുറം സ്വാഗതവും ട്രെഷറർ ബൈജു പോൾ നന്ദിയും രേഖപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ബിഎസ് പിള്ള , ബിനു ചേമ്പാലയം, മനോജ് മാത്യു, ഷോബിൻ സണ്ണി ,മനോജ് റോയ്,അൽ അമീൻ,അനീഷ് ,ബിജി പള്ളിക്കൽ , ബോണി സാം മാത്യു , ഷരൻകൊമ്മത്ത്, കൃഷ്ണൻ കടലുണ്ടി , ഇല്യാസ് പുതുവാച്ചേരി. വിപിൻ മങ്ങാട്ട്, ജയേഷ് ഓണശ്ശേരിൽ, വിധുകുമാർ, ജലിൻ തൃപ്രയാർ, അലക്സ് മാനന്തവാടി, രാമകൃഷ്ണൻ കള്ളാർ, മാണി ചാക്കോ, ശിവൻകുട്ടി, ബത്താർ വൈക്കം, സൂരജ് കണ്ണൻ, ജോസ് നൈനാൻ, റസാഖ് ചെറുതുരുത്തി തുടങ്ങിയവർ സംസാരിച്ചു.

Related Posts