ഒ ഐ സി സി കുവൈറ്റ്‌ 'ഓണം 2022' രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി

കലാപരിപാടികളിലെ മുഖ്യ ആകർഷണം പ്രശസ്ത ഗായകൻ ഷാഫി കൊല്ലം നയിക്കുന്ന ഗാനമേള

AL ANSARI TOP BANNER FINAL.png

കുവൈറ്റ്‌ : കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്നുവർഷമായി കൂട്ടായ ആഘോഷങ്ങൾ നൽകുന്ന മനസികോല്ലാസത്തിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ സാഹചര്യങ്ങൾ മികച്ചതായി വരുകയാണെന്നും അതിനാൽ തന്നെ പ്രവാസലോകത്ത് കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല എന്നും ഗതകാല സ്മരണകൾ ഉണർത്തുന്നതോടൊപ്പം കേരളത്തിന്റെ പൈതൃകവും സംസ്കാരവും പുതു തലമുറക്ക് കൈമാറുന്നതിൽ ഒഐസിസി കുവൈറ്റ്‌ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . അതോടൊപ്പം കൊവിഡിന്റെ രൂക്ഷ സമയത്ത് പ്രതിബദ്ധതയോടെ പ്രവർത്തിച്ച മുന്നണി പോരാളികളെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഒക്ടോബർ 28 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കേരള സ്റ്റേറ്റ് യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ഓണഘോഷത്തിന്റെ കലാപരിപാടികളിലെ മുഖ്യ ആകർഷണം പ്രശസ്ത ഗായകൻ ഷാഫി കൊല്ലം നയിക്കുന്ന ഗാനമേള ആയിരിക്കും. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികൾ വൈകുന്നേരം 6 മണിവരേ നീണ്ടുനിൽക്കും. വിവിധതരം കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും . ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ എബി വാരികാട്, പ്രോഗ്രാം ജനറൽ കൺവീനർ ബി എസ് പിള്ള, ട്രഷറാർ രാജീവ് നാടുവിലേമുറി, ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര, കൺവീനർമാരായ നിസ്സാം എം എ , ജോയ് കരുവാളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Al Ansari_Kuwait.jpg

Related Posts