ഓ ഐ സി സി കുവൈറ്റ് ഓണാഘോഷ പരിപാടി 'ഓണപ്പൊലിമ-2023' സെപ്റ്റംബർ 29നു നടക്കും

ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ - കുവൈറ്റ്‌ - നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി - 'ഓണപ്പൊലിമ-2023', സെപ്റ്റംബർ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഓണപ്പൊലിമ-2023 സാംസ്കാരിക സമ്മേളനം കേരള നിയമ സഭാ പ്രതിപക്ഷ നേതാവ്‌ വി ഡി സതിശൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനു സ്വികരണം നൽകുന്ന ചടങ്ങിൽ ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ ശങ്കരപ്പിള്ള കുംബളത്ത്‌ വിശിഷ്ടാതിഥി ആയി പങ്കെടുക്കുമെന്ന് . ഓ ഐ സി സി കുവൈറ്റ് പ്രസിഡണ്ട് വർഗിസ്‌ പുതുക്കുളങ്ങര അറിയിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായകർ ആയ ലക്ഷ്മി ജയനും, അരുൺ ഗോപനും നയിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ വർഗ്ഗീസ് പുതുകുളങ്ങര, പ്രോഗ്രാം ചീഫ്‌ കോ ഓർഡിനേറ്റർ ബി എസ് പിള്ള , ജനറൽ കൺവിനർ വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, പബ്ലിസിറ്റി കൺവിനർ എം എ നിസാം, ജോർജ്ജി ജോർജ്ജ്‌ , ലിപിൻ മുഴുക്കുന്ന്, ജോയി ജോൺ തുരുത്തികാര, ബിജു ചമ്പാലയം, രാജീവ് നടുവിലാമുറി, ജോയി കരുവാളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts