ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

സാമൂഹിക സൗഹാർദ്ദം വിപുലപ്പെടുത്തുന്നതിന് ഒഐസിസി പ്രതിജ്ഞാബദ്ധമാണെന്ന് ഓ ഐ സി സി കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര പറഞ്ഞു

കുവൈറ്റ്: സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടനാ പ്രിതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംഗമമായി മാറി ഓ ഐ സി സി കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ മീറ്റ് . വൈസ് പ്രസിഡന്റ് എബി വരിക്കാടിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഇന്ന് നടന്ന ഇഫ്താർ മീറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്തു. കാലഘട്ടം ആവശ്യപ്പെടുന്ന സാമൂഹിക സൗഹാർദ്ദം വിപുലപ്പെടുത്തുന്നതിന് ഒഐസിസി പ്രതിജ്ഞാബദ്ധമാണെന്ന് ഇഫ്താർ മീറ്റ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ ഹ്രസ്വ സന്ദര്ശനത്തിനെത്തിയിട്ടുള്ള കെ എൻ എം. മർക്കസ് ദഅവ സംസ്ഥാന ട്രഷറർ ജനാബ് എം അഹമ്മദ് കുട്ടി മദനി റമദാൻ സന്ദേശം നൽകി.'കല' കുവൈറ്റ് പ്രസിഡന്റ് ഷൈമേഷ്, കെ. എം. സി. സി. ജന. സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവരും ആശംസകളറിയിച്ച് സംസാരിച്ചു. ഒഐസിസി സെക്രട്ടറി നിസാം തിരുവനന്തപുരം ഏകോപനം നടത്തിയ ഇഫ്താർ മീറ്റിന് ബി എസ് പിള്ള സ്വാഗതവും രാജീവ് നാടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. ജോയ് ജോൺ , ബിനു ചേമ്പാലയം, ജോയ് കരവാളൂർ, മനോജ് ചണ്ണപ്പേട്ട, റോയ് കൈതവന, റിഷി ജേക്കബ്, ജോബിൻ ജോസ്, സജി ജനാർദ്ദനൻ, ശറഫുദ്ധീൻ കണ്ണേത്ത്, പി ജി ബിനു, ജോസഫ് പണിക്കർ, ഷെറിൻമാത്യു, എസ്‌ എ ലബ്ബ, ശഹീദ് ലബ്ബ, മുബാറക് കാമ്പ്രത്ത് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു .

Related Posts