ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മറ്റി സഹായധനം കൈമാറി
കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും , ഫോട്ടോഗ്രാഫറും ആയിരുന്ന അൻവർ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന സഹായനിധിയിലേക്ക് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മറ്റി സ്വരൂപിച്ച തുക കൈമാറി .
ഓ ഐ സി സി ഓഫീസിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡണ്ട് ജലിൻ തൃപ്രയാർ യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസിന് തുക കൈമാറി . തൃശൂർ ജില്ലാകമ്മറ്റി ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തി , യൂത്ത് വിംഗ് സെക്രട്ടറി ഇല്യാസ് പുതുവാച്ചേരി, തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ബിജു കടവി , ഷാനവാസ് ദേശമംഗലം, രാജീവ് പഴയന്നൂർ, അജ്മൽ കാളമുറി, മുജീബ്, സുധീർ തുടങ്ങിയവർ പങ്കെടുത്തു.
കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി സെപ്റ്റംബർ 29 ശനിയാഴ്ച കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് കുടുംബത്തിന് തുക കൈമാറും. കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിക് എംഎല്‍എ, കോഴിക്കോട് എംപി എം കെ രാഘവൻ, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ, ആദം മുൽസി, യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷഹിൻ തുടങ്ങിയവർ പങ്കെടുക്കും .