ഓ ഐ സി സി കുവൈറ്റ്‌ 'ആസാദി കി ഗൗരവ് ' എന്ന പേരിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടി സംഘടിപ്പിക്കും

ഓ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനവും, ഇൻഡ്യാ-കുവൈറ്റ്‌ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന്റെ 60-താമത്‌ വാർഷികവും സമുചിതമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ്‌ 13-നു വൈകുന്നേരം അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ സംഘടിപ്പിക്കുന്ന വിപുലമായ പൊതു സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ കമ്മറ്റി ആക്റ്റിംഗ്‌ പ്രസിഡണ്ട് എബി വാരിക്കാട്‌ നിർവ്വഹിച്ചു.

വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം എ നിസ്സാം, ജോയ്‌ കരവാളൂർ, കൃഷ്ണൻ കടലുണ്ടി, ജലിൻ ത്രിപ്രയാർ, അക്ബർ വയനാട്‌, റോയ്‌ യൊയാക്കി, വിധു കുമാർ, മുഹമ്മദ്‌ അലി, വിപിൻ മങ്ങാട്ട്‌, സിദ്ദിക്ക്‌ അപ്പക്കൻ, ജയേഷ്‌ ഓണശേരിൽ, ഗിരിഷ്‌ ഒറ്റപ്പാലം, ബൈജു ജോസ്‌, മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, റസാക്ക്‌ ചെറുതുരുത്തി, ജോമോൻ കോയിക്കര, അബ്ദുൾ റെഹ്മാൻ പുഞ്ജിരി, റിജോ കോശി, ജെസ്റ്റിൻ കോട്ടയം, അലക്സ്‌ മാനാന്തവാടി, സൂരജ്‌ കണ്ണൻ, ഷൗക്കത്ത്‌ അലി, ലിപിൻ മുഴുക്കുന്ന്, ഷൊബിൻ സണ്ണി, അനിൽ വർഗ്ഗിസ്‌, രാമകൃഷ്ണൻ കല്ലാർ, ശിവൻ കുട്ടി തുടങ്ങിയവർ വിവിധ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

Related Posts