ഒ ഐ സി സി കുവൈറ്റ് യൂത്ത് വിങ്; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷങ്ങളുടെ ഭാഗമായി ഒ ഐ സി സി കുവൈറ്റ് യൂത്ത് വിങ്ങും മെഡ്എക്സ് മെഡിക്കൽ കെയറും സംയുക്തമായി ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്എക്സ് മെഡിക്കൽ ക്ലിനിക്കിൽ വെച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് യൂത്ത് വിങ് നേതാക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു . യൂത്ത് വിങ് ആക്ടിങ് പ്രസിഡണ്ട് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, ജോയ് കരുവാലൂർ, അക്‌ബർ വയനാട്, സിദ്ദിഖ് അപ്പക്കൻ, റസാഖ് ചെറുതുരുത്തി, സൂരജ് കണ്ണൻ, യൂത്ത് വിങ് നേതാക്കളായ ഷാനവാസ്, ചന്ദ്രമോഹൻ, ഇസ്മായിൽ കൂനത്തിൽ, ഇലിയാസ് പൊതുവാച്ചേരി, ബിജി പള്ളിക്കൽ, മുന്നു സിയാദ്, ലിപിൻമുഴക്കുന്ന് എന്നിവർ സംസാരിച്ചു . യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി സ്വാഗതവും ട്രെഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു .

Related Posts