മണ്ണെണ്ണ ലിറ്ററിന് 59 രൂപ, ആറു രൂപ കൂട്ടി

തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

ജനുവരിയില്‍ 53 രൂപയ്ക്കാണ് റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. സിവിൽ സപ്ലൈസ് വകുപ്പ് ഇതിനകം തന്നെ മണ്ണെണ്ണ സംഭരിക്കുകയും റേഷൻ കടകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മാർച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാൽ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക് തന്നെ വിൽക്കാനാകും. ഇക്കാര്യത്തിൽ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കിൽ അധിക വില ജനങ്ങൾ നൽകേണ്ടിവരും.

Related Posts