വീണ്ടും പെൺപട വനിതാ ഹോക്കിയിലും പുതു ചരിത്രം ഇന്ത്യ സെമിയിൽ.
ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യൻ വനിതാ ടീം രണ്ടാമതുള്ള ശക്തരായ മൂന്ന് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. ഇതാദ്യമയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക് ഗെയിംസ് സെമിഫൈനലിൽ യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ആദ്യ 3 കളി തോറ്റു പുറത്തവലിന്റെ വക്കിൽ നിന്നും പിന്നീടുള്ള ഗ്രൂപ്പിലെ 2 കളിയിൽ ജയിച്ചാണ് ക്വാർട്ടറിൽ കടന്നത്.
കഴിഞ്ഞ ദിവസം 49 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ വന്ന ഓസ്ട്രേലിയ ഇന്ത്യയെ എളുപ്പം കീഴ്പ്പെടുത്തുമെന്നാണ് പ്രമുഖർ വിലയിരുത്തിയത്. എന്നാൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇന്ത്യയുടെ പെൺ പട എതിരാളികളെ വെള്ളം കുടിപ്പിക്കും വിധമാണ് പൊരുതിയത്. അവസാന മിനിറ്റുകളിലെതടക്കം കംഗാരുക്കൾക്ക് ലഭിച്ച 7 പെനാൽറ്റികളാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്.22-ാം മിനിറ്റിൽ ഇന്ത്യയുടെ ഏക പെനാൽറ്റി കോർണർ ഗുർജിത് കൗർ വഴി ലക്ഷ്യത്തിലെത്തിച്ചു. 1980 ലെ മോസ്കോ ഗെയിംസിൽ ഒളിമ്പിക്സിലേതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അവിടെ അവർ ആറ് ടീമുകളിൽ നാലാം സ്ഥാനം നേടി.
റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ബുധനാഴ്ച നടക്കുന്ന സെമിയിൽ അർജന്റീനയെ നേരിടും.
ഇക്ബാൽ മുറ്റിച്ചൂർ.