57-ാം വയസില്‍ ഒളിമ്പിക് മെഡലുമായി കുവൈറ്റ് താരം അല്‍ റാഷിദി.

പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിൽ 57 കാരനായ അൽ റാഷിദി വെങ്കലം നേടി.

57-ാം വയസില്‍ ഒളിമ്പിക് മെഡലുമായി കുവൈറ്റ് താരം അല്‍ റാഷിദി.

ടോക്യോ: ഒളിമ്പിക്സിൽ വെങ്കലം നേടി 57 കാരൻ അബ്ദുള്ള അൽ റാഷിദി. കുവൈത്തുകാരനായ അൽ റാഷിദിയുടെ ഏഴാം ഒളിമ്പിക്സാണിത്. പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ് അൽ റാഷിദി വെങ്കലം നേടിയത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിലും അൽ-റാഷിദി വെങ്കലം നേടിയിരുന്നു.

അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ സ്വതന്ത്രതാരമായി ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ആഴ്സണലിന്റെ ജഴ്സി ധരിച്ചാണ് മത്സരിച്ചത്.

മൂന്നു തവണ ലോകചാമ്പ്യനായ അൽ റാഷിദി 1996-ലെ അറ്റ്ലാന്റെ ഒളിമ്പിക്സിലാണ് ആദ്യമായി മത്സരിക്കുന്നത്. അന്ന് 42-ാം സ്ഥാനം ലഭിച്ചു. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ 14-ാം സ്ഥാനത്തേക്കെത്തി. നാലുവർഷങ്ങൾക്കുശേഷം ആതൻസിൽ അത് ഒമ്പതാം സ്ഥാനമായി.

2008 ബെയ്ജിങ് ഒളിമ്പിക്സിൽ ഇതേ സ്ഥാനം നിലനിർത്തി. 2012 ലണ്ടൻ ഒളിമ്പിക്സിൽ 21-ാം സ്ഥാനത്തിലേക്ക് പോയി. അവിടെനിന്നാണ് റിയോയിൽ വെങ്കലത്തിലേക്ക് കയറിയത്. ആ നേട്ടം സ്വന്തം രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് അൽ റാഷിദി.

Related Posts