41 വർഷത്തെ കാത്തിരിപ്പിനു വിരാമം. പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം.
ഹോക്കി മെഡലിനായുള്ള 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ജർമ്മനിയെ 5-4 ന് തോൽപ്പിച്ച് വെങ്കലം നേടി. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 5-4ന് ആവേശകരമായ മത്സരം വിജയിക്കുകയായിരുന്നു. 1980 ലെ ഒളിമ്പിക്സിനു ശേഷം ഇന്ത്യയുടെ ആദ്യ ഹോക്കി മെഡലും 1972 ലെ മ്യൂണിക് ഗെയിംസിന് ശേഷം കായികരംഗത്തെ ആദ്യ വെങ്കല മെഡലുമാണ് ഇന്ത്യൻ ഹോക്കി ടീം നേടിയത്.ഹോക്കി മെഡലിനായുള്ള 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ജർമ്മനിയെ 5-4 ന് തോൽപ്പിച്ച് വെങ്കലം നേടി. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 5-4ന് ആവേശകരമായ മത്സരം വിജയിക്കുകയായിരുന്നു. 1980 ലെ ഒളിമ്പിക്സിനു ശേഷം ഇന്ത്യയുടെ ആദ്യ ഹോക്കി മെഡലും 1972 ലെ മ്യൂണിക് ഗെയിംസിന് ശേഷം കായികരംഗത്തെ ആദ്യ വെങ്കല മെഡലുമാണ് ഇന്ത്യൻ ഹോക്കി ടീം നേടിയത്.
സിമ്രാൻജീത് സിംഗ് രണ്ട് ഫീൽഡ് ഗോളുകൾ നേടിയപ്പോൾ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണറിൽ നിന്ന് രണ്ട് ഗോളുകൾ നേടി. രണ്ടാം പാദത്തിൽ ഇന്ത്യ 3-1 ന് തോൽവി മുന്നിൽ കണ്ടിടത്തു നിന്നാണ് 3-3 എന്ന നിലയിലേക്ക് വൻ തിരിച്ചു വരവ് നടത്തിയത്. രൂപീന്ദർ പാൽ സിംഗ് ഒരു പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി മാറ്റുകയും ഇന്ത്യയ്ക്ക് ലീഡ് നൽകുകയും ചെയ്തു. സിമ്രൻജീത് അഞ്ചാം ഗോളിലൂടെ ലീഡ് 2 ഗോൾ വ്യത്യാസത്തിലാക്കി.സിമ്രാൻജീത് സിംഗ് രണ്ട് ഫീൽഡ് ഗോളുകൾ നേടിയപ്പോൾ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണറിൽ നിന്ന് രണ്ട് ഗോളുകൾ നേടി. രണ്ടാം പാദത്തിൽ ഇന്ത്യ 3-1 ന് തോൽവി മുന്നിൽ കണ്ടിടത്തു നിന്നാണ് 3-3 എന്ന നിലയിലേക്ക് വൻ തിരിച്ചു വരവ് നടത്തിയത്. രൂപീന്ദർ പാൽ സിംഗ് ഒരു പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി മാറ്റുകയും ഇന്ത്യയ്ക്ക് ലീഡ് നൽകുകയും ചെയ്തു. സിമ്രൻജീത് അഞ്ചാം ഗോളിലൂടെ ലീഡ് 2 ഗോൾ വ്യത്യാസത്തിലാക്കി.
അവസാന നിമിഷങ്ങളിൽ ജർമ്മനിക്ക് കിട്ടിയ പെനാൽറ്റി കോർണർ മലയാളി താരം ശ്രീജേഷിന്റെ നിർണായക സേവ് കളിലൂടെ രക്ഷപ്പെടുത്തിയതും ഇന്ത്യയ്ക്ക് തുണയായി. ടൂർണ്ണമെന്റിൽ ഉടനീളം ശ്രീജേഷിന്റെ ബാറിനു കീഴിലെ മാസ്മരിക പ്രകടനം ആണ് കണ്ടത്. ഗോൾ എന്നുറച്ച എതിരാളികളുടെ പല ഷോട്ടുകളും കിക്കുകളും കീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ജർമ്മനിക്ക് കിട്ടിയ പെനാൽറ്റി കോർണർ മലയാളി താരം ശ്രീജേഷിന്റെ നിർണായക സേവ് കളിലൂടെ രക്ഷപ്പെടുത്തിയതും ഇന്ത്യയ്ക്ക് തുണയായി. ടൂർണ്ണമെന്റിൽ ഉടനീളം ശ്രീജേഷിന്റെ ബാറിനു കീഴിലെ മാസ്മരിക പ്രകടനം ആണ് കണ്ടത്. ഗോൾ എന്നുറച്ച എതിരാളികളുടെ പല ഷോട്ടുകളും കിക്കുകളും കീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കല മെഡലാണിത്. 1972 മ്യൂണിക്ക് ഒളിമ്പിക്സിലാണ് അവസാനമായി ഒരു വെങ്കലം നേടിയത്, എട്ട് സ്വർണ്ണ മെഡലുകളുമായി പുരുഷ ഹോക്കിയിൽ ഒളിമ്പിക്സിൽ ഏറ്റവും വിജയകരമായ ടീം ഇന്ത്യയാണ്.ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കല മെഡലാണിത്. 1972 മ്യൂണിക്ക് ഒളിമ്പിക്സിലാണ് അവസാനമായി ഒരു വെങ്കലം നേടിയത്, എട്ട് സ്വർണ്ണ മെഡലുകളുമായി പുരുഷ ഹോക്കിയിൽ ഒളിമ്പിക്സിൽ ഏറ്റവും വിജയകരമായ ടീം ഇന്ത്യയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വമ്പൻ തോൽവിയറിഞ്ഞ (1-7 ) മത്സരത്തിന് ശേഷം, ഇന്ത്യൻ പുരുഷ ഹോക്കി ടീം അവരുടെ 5 ഗ്രൂപ്പ് ഗെയിമുകളിൽ 4 ൽ വിജയിക്കുകയും പൂൾ എയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ ജയിച്ച ഇന്ത്യ സെമി ഫൈനൽ ബെർത്തിനായുള്ള 49 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. എന്നിരുന്നാലും, ഓഗസ്റ്റ് 3 ചൊവ്വാഴ്ച നടന്ന സെമി ഫൈനലിൽ ബെൽജിയത്തോട് പൊരുതി തോൽക്കുകയായിരുന്നു.ഓസ്‌ട്രേലിയയ്‌ക്കെതിരായ വമ്പൻ തോൽവിയറിഞ്ഞ (1-7 ) മത്സരത്തിന് ശേഷം, ഇന്ത്യൻ പുരുഷ ഹോക്കി ടീം അവരുടെ 5 ഗ്രൂപ്പ് ഗെയിമുകളിൽ 4 ൽ വിജയിക്കുകയും പൂൾ എയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ ജയിച്ച ഇന്ത്യ സെമി ഫൈനൽ ബെർത്തിനായുള്ള 49 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. എന്നിരുന്നാലും, ഓഗസ്റ്റ് 3 ചൊവ്വാഴ്ച നടന്ന സെമി ഫൈനലിൽ ബെൽജിയത്തോട് പൊരുതി തോൽക്കുകയായിരുന്നു.
1928 മുതൽ 1956 വരെ തുടർച്ചയായി ആറ് സ്വർണം നേടിയ ഇന്ത്യൻ പുരുഷന്മാരാണ് ഒരുകാലത്ത് ഒളിമ്പിക് ഹോക്കി ടൂർണമെന്റ് ഭരിച്ചിരുന്നത്. 1980 മോസ്കോ ഗെയിംസിൽ എട്ടാം തവണ സ്വർണം നേടിയപ്പോൾ പിന്നീട് നാലുപതിറ്റാണ്ട് കാലത്തോളം ഒരു മെഡലിനായി കാത്തിരിക്കേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.1928 മുതൽ 1956 വരെ തുടർച്ചയായി ആറ് സ്വർണം നേടിയ ഇന്ത്യൻ പുരുഷന്മാരാണ് ഒരുകാലത്ത് ഒളിമ്പിക് ഹോക്കി ടൂർണമെന്റ് ഭരിച്ചിരുന്നത്. 1980 മോസ്കോ ഗെയിംസിൽ എട്ടാം തവണ സ്വർണം നേടിയപ്പോൾ പിന്നീട് നാലുപതിറ്റാണ്ട് കാലത്തോളം ഒരു മെഡലിനായി കാത്തിരിക്കേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീം 2017 ൽ ഏഷ്യാ കപ്പ് നേടിയതും 2018 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേട്ടവും എടുത്തുപറയാവുന്നതാണ്. കൂടാതെ കഴിഞ്ഞ നാല് വർഷങ്ങളിൽ 2019 ൽ എഫ് ഐ എച്ച് സീരീസ് ഫൈനൽ നേടിയതും ഇന്ത്യൻ ഹോക്കിയുടെ സമീപകാലത്തെ സുപ്രധാന നാഴികക്കല്ലുകൾ ആണ്. ഭുവനേശ്വറിൽ നടന്ന 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലും ഇന്ത്യ എത്തിയിരുന്നു, കൊവിഡ് -19 പാൻഡെമിക് ഷെഡ്യൂൾ തടസ്സപ്പെടുത്തുന്നതിനുമുമ്പ് മൻപ്രീതിന് കീഴിലുള്ള എഫ് ഐ എച്ച് ഹോക്കി പ്രോ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്നു.എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീം 2017 ൽ ഏഷ്യാ കപ്പ് നേടിയതും 2018 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേട്ടവും എടുത്തുപറയാവുന്നതാണ്. കൂടാതെ കഴിഞ്ഞ നാല് വർഷങ്ങളിൽ 2019 ൽ എഫ് ഐ എച്ച് സീരീസ് ഫൈനൽ നേടിയതും ഇന്ത്യൻ ഹോക്കിയുടെ സമീപകാലത്തെ സുപ്രധാന നാഴികക്കല്ലുകൾ ആണ്. ഭുവനേശ്വറിൽ നടന്ന 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലും ഇന്ത്യ എത്തിയിരുന്നു, കൊവിഡ് -19 പാൻഡെമിക് ഷെഡ്യൂൾ തടസ്സപ്പെടുത്തുന്നതിനുമുമ്പ് മൻപ്രീതിന് കീഴിലുള്ള എഫ് ഐ എച്ച് ഹോക്കി പ്രോ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്നു.
ഇക്ബാൽ മുറ്റിച്ചൂർ. ഇക്ബാൽ മുറ്റിച്ചൂർ.