ദിലീപിന്റെ ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്ന് ഒമർ ലുലു
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും അയാളുടെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും സിനിമ ചെയ്യുമെന്നും സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഒമർ ലുലു തന്റെ നിലപാട് വ്യക്തമാക്കിയത്.
ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അയാൾ ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ അയാൾ കേസിൽനിന്ന് കുറ്റവിമുക്തനാകും.
"എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ, തെറ്റും പറ്റാം. എല്ലാവരും മനുഷ്യൻമാർ അല്ലേ. തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം എന്താണെന്ന് അറിയില്ല. അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയൂ. അതുകൊണ്ട് "സത്യം ജയിക്കട്ടെ" എന്നാണ് ഒമർ ലുലുവിന്റെ വാക്കുകൾ.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക, പവർ സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു.