ഫ്രാൻസിലും ഒന്നാമനായി ഒമിക്രോൺ
യൂറോപ്പിനെയാകെ കൊവിഡിൻ്റെ പുതിയ വകഭേദം പിടികൂടിയിരിക്കുന്നു എന്ന വാർത്തകൾക്കിടെ ഫ്രാൻസിലെ ഏറ്റവും പ്രബലമായ വകഭേദമായി ഒമിക്രോൺ. കഴിഞ്ഞ ആഴ്ചയിൽ മൊത്തം കേസുകളുടെ 15 ശതമാനമായിരുന്നു ഒമിക്രോൺ ബാധിതരെങ്കിൽ ഈയാഴ്ചയിൽ അത് 62.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
ബ്രിട്ടനും പോർച്ചുഗലും ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പ്രബലമായപ്പോൾ തന്നെ ഫ്രാൻസിലും ഒമിക്രോണിൻ്റെ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതായി ഫ്രഞ്ച് പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമിക്രോൺ അതിവേഗം പടരുന്ന പകർച്ചവ്യാധിയാണ്. വർക്ക് ഫ്രം ഹോം നിർബന്ധമാക്കാൻ നിർദേശങ്ങൾ നൽകിയതായും പൊതു പരിപാടികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും പ്രസ്താവനയിലുണ്ട്.
2019 അവസാനത്തോടെ തുടങ്ങിയ കൊവിഡ് വൈറസ് ബാധയിൽ ഫ്രാൻസിൽ ഇതേവരെ മരണമടഞ്ഞത് 1,23,552 പേരാണ്.