കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു

റിയാദ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത് സൗദിആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

യാത്രികനെയും ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.

പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും, അതിർത്തി ചെക്ക് പോസ്റ്റുകളിലും സൗദി അറേബ്യ പരിശോധനാ കർശനമാക്കി

Related Posts