ഗുജറാത്തിൽ ഒമിക്രോണ്‍; രാജ്യത്തെ മൂന്നാമത്തെ കേസ്
ഗുജറാത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഗുജറാത്ത് ജാംനഗറില്‍ സിംബാബ്‍വെയില്‍ നിന്നെത്തിയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോണ്‍ കേസാണിത്. വിമാനത്താവളത്തിൽ നേരെത്തെ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിൽ ഇയാൾ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു തുടർന്ന് കൊവിഡ് അപകട മേഖലയിൽപെട്ട രാജ്യത്തിൽനിന്ന് വന്നയാൾ എന്ന നിലയിൽ ഇയാളുടെ സാംപിൾ ജനിതക ക്രമീകരണത്തിന്നായി പൂന്നെ ലാബിലേയ്ക്ക് അയച്ചിരുന്നു അതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒമിക്രോണിന്റെ വകഭേദമാണ് ഇയാൾക്ക് ബാധിച്ചിരിക്കുന്നത്. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും മുന്‍വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.