മുംബൈക്ക് പിറകെ ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു.
ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഡൽഹിയിലും സ്ഥിരീകരിച്ചു. ടാൻസാനിയയിൽനിന്ന് ഡൽഹിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.
കർണാടകയിൽ ആണ് രാജ്യത്ത് ആദ്യമായി രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. മൂന്നാമത്തെ കേസ് ഗുജറാത്തിലും നാലാമത്തേത് മഹാരാഷ്ട്രയിലും റിപ്പോർട്ട് ചെയ്തിരുന്നു.